ജില്ലയിൽ മദ്യക്കടത്ത് രൂക്ഷം; കടത്തുന്നത് പച്ചക്കറിയുമായി എത്തുന്ന വാഹനങ്ങളിൽ

By Team Member, Malabar News
Ajwa Travels

മലപ്പുറം : സംസ്‌ഥാനത്ത് മദ്യശാലകൾ അടഞ്ഞു കിടക്കുകയാണെങ്കിലും, അയൽ സംസ്‌ഥാനങ്ങളിൽ നിന്നെത്തുന്ന മദ്യം കേരളത്തിൽ സുലഭം. മലപ്പുറം ജില്ലയിലേക്ക് കർണാടകയിൽ നിന്നും വ്യാപകമായ രീതിയിൽ മദ്യം എത്തുന്നുണ്ട്. പച്ചക്കറി കയറ്റി വരുന്ന വാഹനങ്ങളിൽ ഒളിപ്പിച്ചാണ് ഇവ ജില്ലയിലേക്ക് കടത്തുന്നത്.

ജില്ലയുടെ അതിർത്തി വരെ കർണാടകയിൽ നിന്നുള്ള സംഘം മദ്യം എത്തിക്കും. തുടർന്ന് അവിടെ നിന്നും പച്ചക്കറി കയറ്റി വരുന്ന വാഹനങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. കർണാടകയിൽ ചെറിയ പാക്കറ്റുകളിലായി വിൽക്കുന്ന ഗുണമേൻമ കുറഞ്ഞ മദ്യമാണ് നാട്ടിലേക്ക് ഒഴുകുന്നത്. അവിടെ 35 രൂപ വരെ ഈടാക്കുന്ന മദ്യം നാട്ടിൽ എത്തിക്കുമ്പോൾ 270 രൂപ വരെ ഈടാക്കിയാണ് വിൽപന നടത്തുന്നത്.

വില കൂടുതലാണെങ്കിലും നിലവിൽ സംസ്‌ഥാനത്തെ മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ തന്നെ ഇവക്ക് ആവശ്യക്കാർ ഏറെയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇത് എത്തിക്കുന്നതിനും വിൽപന നടത്തുന്നതിനും പ്രത്യേകം ആളുകളും ഉണ്ട്. മദ്യത്തിന് പുറമേ ഇത്തരത്തിൽ കഞ്ചാവ് കടത്തും രൂക്ഷമാകുന്നതായി അധികൃതർ വ്യക്‌തമാക്കുന്നു.

Read also : ഗ്രൂപ്പുകൾ ഇല്ലാതാക്കാൻ ശ്രമമെന്ന് ആക്ഷേപം; കോൺഗ്രസിൽ ചേരിതിരിവിന് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE