അട്ടപ്പാടിയിലേക്ക് മദ്യം കടത്തി; ബിജെപി സ്‌ഥാനാര്‍ഥിയടക്കം രണ്ടുപേര്‍ അറസ്‌റ്റില്‍

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

മണ്ണാര്‍ക്കാട്: വില്‍പനക്കായി അട്ടപ്പാടിയിലേക്ക് മദ്യം കടത്തിയ രണ്ടുപേര്‍ അറസ്‌റ്റില്‍. ഓട്ടോയില്‍ കടത്തുകയായിരുന്ന 32 ലിറ്റര്‍ മദ്യമാണ് ആനമൂളിയില്‍ വെച്ച് പോലീസ് പിടികൂടിയത്. തെങ്കര കോല്‍പാടം സ്വദേശികളായ കടിയംപാല വീട്ടില്‍ സജീവ് (30), പൊട്ടിക്കല്‍ വീട്ടില്‍ വിനോദ് (40) എന്നിവരാണ് അറസ്‌റ്റിലായത്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തെങ്കര കോല്‍പ്പാടം വാര്‍ഡില്‍ ബിജെപി സ്‌ഥാനാര്‍ഥി ആയിരുന്ന സജീവ് നേരത്തെയും സമാന കേസില്‍ അറസ്‌റ്റിലായിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു.

മണ്ണാര്‍ക്കാട് സിഐ ലിബി, എസ്‌ഐ രാജേഷ്, റെജി, ലിനി, ഓമന റമീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. ഓട്ടോയില്‍ രഹസ്യ അറ ഉണ്ടാക്കിയാണ് പ്രതികള്‍ മദ്യം കടത്തിയിരുന്നതെന്ന് പോലീസ് വ്യക്‌തമാക്കി.

Malabar News: ഇർഷാദ് വധം; മാലിന്യക്കിണർ മണ്ണിട്ട് മൂടും; ഉടമക്ക് നിർദ്ദേശം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE