തദ്ദേശ തിരഞ്ഞെടുപ്പ്; ബാലറ്റുകൾ തയ്യാർ, വരണാധികാരികൾക്ക് കൈമാറി തുടങ്ങി

By Desk Reporter, Malabar News
ballot-papers_2020-Nov-26
Representational Image
Ajwa Travels

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറുകളുടെ അച്ചടി പൂർത്തിയാവുന്നു. അച്ചടി പൂർത്തിയായ ബാലറ്റുകൾ സർക്കാർ പ്രസുകളിൽ നിന്ന് വരണാധികാരികൾക്ക് കൈമാറാൻ തുടങ്ങി. വോട്ടിംഗ് യന്ത്രത്തിൽ പതിക്കാനുള്ളവ, തപാൽ ബാലറ്റ്, കോവിഡ് ബാധിതർക്കും ക്വാറന്റെയ്നിൽ കഴിയുന്നവർക്കുമുള്ള പ്രത്യേക ബാലറ്റ് എന്നിവയാണ് സർക്കാർ പ്രസുകളിൽ നിന്നും കൈമാറുന്നത്.

മൂന്നു നിറത്തിലുള്ള ബാലറ്റുകളാണ് തദ്ദേശ തിരഞ്ഞെടുപ്പിലുള്ളത്. ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവക്ക് വെള്ള, ബ്ളോക്ക് പഞ്ചായത്തിലേക്ക് പിങ്ക്, ജില്ലാ പഞ്ചായത്തിലേക്ക് നീല എന്നിങ്ങനെയാണ് ബാലറ്റ് പേപ്പറുകൾ.

ഡിസംബർ 8, 10, 14 തീയതികളിലാണ് സംസ്‌ഥാനത്ത് തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 16നാണ് വോട്ടെണ്ണൽ. 1200 തദ്ദേശ സ്‌ഥാപനങ്ങളിൽ 1199 സ്‌ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ളോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 6 മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ്.

Also Read:  വൈദ്യുതി കണക്‌ഷൻ ലഭിക്കാന്‍ ഇനി വേണ്ടത് രണ്ട് രേഖകള്‍ മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE