തദ്ദേശ തിരഞ്ഞെടുപ്പ്; ഉദ്യോഗസ്‌ഥര്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനം ഏഴിന് ആരംഭിക്കും

By Staff Reporter, Malabar News
election
Representational Image
Ajwa Travels

കണ്ണൂര്‍: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്‌റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കും ഉള്ള ആദ്യ ഘട്ട പരിശീലനം നാളെ അവസാനിക്കും. പുതുതായി നിയമന ഉത്തരവ് ലഭിച്ചവര്‍ക്കുള്ള പരിശീലനം ഡിസംബര്‍ ഏഴിനാണ് ആരംഭിക്കുക. മുഴുവന്‍ ബ്‌ളോക്ക് കേന്ദ്രങ്ങളിലും കണ്ണൂര്‍ കോര്‍പറേഷന്‍ കേന്ദ്രത്തിലുമാണ് പരിശീലനം നടക്കുകയെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥന്‍ കൂടിയായ ജില്ലാ കളക്‌ടര്‍ അറിയിച്ചു.

ബ്‌ളോക്ക് കേന്ദ്രങ്ങളില്‍ നടക്കുന്ന പരിശീലനത്തില്‍ പഞ്ചായത്ത് തലങ്ങളില്‍ ഡ്യൂട്ടി ലഭിച്ചവരും കോര്‍പറേഷന്‍ കേന്ദ്രത്തില്‍ നടക്കുന്ന പരിശീലനത്തില്‍ കോര്‍പറേഷനിലും മുനിസിപ്പാലിറ്റികളിലും ഡ്യൂട്ടി ലഭിച്ചവരുമാണ് പങ്കെടുക്കേണ്ടത്.

അതേസമയം ആദ്യഘട്ട പരിശീലനത്തില്‍ വിവിധ കാരണങ്ങളാല്‍ പങ്കെടുക്കാത്തവര്‍ നിര്‍ബന്ധമായും ഡിസംബര്‍ ഏഴിന് നടക്കുന്ന ക്‌ളാസില്‍ ഹാജരാവണമെന്ന് ജില്ലാ കളക്‌ടര്‍ അറിയിച്ചു. കൂടാതെ പരിശീലനത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം നടപടി സ്വീകരിക്കുമെന്നും കളക്‌ടര്‍ വ്യക്‌തമാക്കി.

Malabar News: കീഴാറ്റൂരിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വയൽക്കിളി സ്‌ഥാനാർഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE