കരുവന്നൂർ ബാങ്ക് തട്ടിപ്പ് പ്രതികൾക്കായി നാട്ടുകാരുടെ ‘ലുക്ക് ഔട്ട് നോട്ടീസ്’

By News Desk, Malabar News
Fraud in Karuvannor Service Bank
Representational Image
Ajwa Travels

തൃശൂർ: കരുവന്നൂര്‍ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി നാട്ടുകാര്‍. ഇവര്‍ കേസിലെ പ്രധാന പ്രതികളെന്നും കണ്ടെത്തേണ്ടത് ഓരോരുത്തരുടെയും ചുമതലയാണെന്നും വ്യക്‌തമാക്കിയാണ് നാട്ടുകാരുടെ ലുക്ക് ഔട്ട് നോട്ടീസ്. സമൂഹ മാദ്ധ്യമങ്ങളിലൂടെ നാട്ടുകാരുടെ ലുക്ക് ഔട്ട് നോട്ടീസ് വലിയ രീതിയില്‍ പ്രചരിക്കുകയാണ്.

മുഖ്യപ്രതി സുനില്‍ കുമാര്‍, ബിജു കരീം, സികെ ജില്‍സ്, റെജി അനില്‍, കിരണ്‍, ബിജോയ് എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് ഇറക്കിയിരിക്കുന്നത്. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പറയുന്നതല്ലാതെ നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

Karuvannoor bank fraud
പ്രതികൾക്കായി നാട്ടുകാർ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ്

അതേസമയം, പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ എമിഗ്രേഷന്‍ വകുപ്പിനോട് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. പ്രതികളെ തടയാന്‍ വിമാനത്താവളങ്ങളില്‍ നിർദ്ദേശം നല്‍കുന്നതിനാണ് സര്‍ക്കുലര്‍. അതേസമയം, പ്രതികള്‍ നാടു വിട്ടു പോയിട്ടില്ലെന്നും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ നടപടി ക്രമങ്ങളിലാണെന്നും ക്രൈം ബ്രാഞ്ച് വ്യക്‌തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട് ബാങ്കിലെ രേഖകള്‍ പരിശോധിക്കുകയാണ്. ആയിരക്കണക്കിന് രേഖകള്‍ പരിശോധിക്കണമെന്നും ഇത് ശ്രമകരമാണെന്നും ക്രൈം ബ്രാഞ്ച് അധികൃതര്‍ പറയുന്നു. കഴിഞ്ഞ ദിവസം ബാങ്കില്‍ എത്തിയ അന്വേഷണ സംഘം ബാങ്കിന്റെ 2014 മുതല്‍ ഉള്ള ഓഡിറ്റ് റിപ്പോർട് പരിശോധനക്കായി കൊണ്ടു പോയി. പ്രതികളുടെ നിയമന ഉത്തരവുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Also Read: സംസ്‌ഥാനത്തെ കോവിഡ് മരണവിവരങ്ങൾ അറിയാം; ഡെത്ത് ഇൻഫർമേഷൻ പോർട്ടലുമായി ആരോഗ്യവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE