തെലങ്കാനയിലും ലോക്ക്ഡൗൺ; മെയ് 12 മുതൽ പത്ത് ദിവസത്തേക്ക് അടച്ചിടും

By Trainee Reporter, Malabar News
lockdown
Representational Image
Ajwa Travels

ഹൈദരാബാദ്: കോവിഡ് വ്യാപനം അതി രൂക്ഷമാകുന്നതിനിടെ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സംസ്‌ഥാനങ്ങളുടെ പട്ടികയിലേക്ക് തെലങ്കാനയും. കോവിഡ് കേസുകൾ ഉയരുന്ന പശ്‌ചാത്തലത്തിൽ തെലങ്കാന സർക്കാർ ബുധനാഴ്‌ച രാവിലെ മുതൽ സംസ്‌ഥാനത്ത്‌ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങൾ മെയ് 12ന് രാവിലെ പത്ത് മുതൽ പ്രാബല്യത്തിൽ വരും. 10 ദിവസത്തേക്കാണ് സംസ്‌ഥാനം അടച്ചിടുക.

എന്നാൽ, എല്ലാ ദിവസവും രാവിലെ 6 മുതൽ 10 വരെ എല്ലാ പ്രവർത്തനങ്ങൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. അതിനുശേഷം അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളു. ലോക്ക്ഡൗൺ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കും. കോവിഡ് പ്രതിരോധ വാക്‌സിൻ വാങ്ങുന്നതിനായി ആഗോള ടെൻഡർ ക്ഷണിക്കാനും മന്ത്രിസഭ തീരുമാനിച്ചതായി തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്‌തിട്ടുണ്ട്‌.

Read also: വാക്‌സിൻ ക്ഷാമം; മഹാരാഷ്‌ട്രയിൽ 18 വയസിന് മുകളിൽ പ്രായമുള്ളവരുടെ കുത്തിവെപ്പ് നിർത്തിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE