ഹരിയാനയിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി; കൂടുതൽ ഇളവുകൾ

By Trainee Reporter, Malabar News
lockdown
Representational Image
Ajwa Travels

ചണ്ഡീഗഢ്: ഹരിയാനയിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി. ജൂൺ 21 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. അതേസമയം, ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകളും ഹരിയാന സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.

പുതിയ ഇളവുകൾ അനുസരിച്ച് മാൾ, ഹോട്ടൽ, റസ്‌റ്റോറന്റ്, ബാറുകൾ എന്നിവ രാവിലെ 10 മുതൽ രാത്രി 10 വരെ തുറക്കാൻ അനുമതി നൽകി. എന്നാൽ, പകുതി പേർക്ക് മാത്രമേ ഇവിടങ്ങളിൽ പ്രവേശനം അനുവദിക്കാവൂ. ജിമ്മുകൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 6 മുതൽ രാത്രി 8 വരെ പ്രവർത്തിക്കാം. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ പ്രവർത്തനാനുമതി ഇല്ല. ആരാധനാലയങ്ങളിൽ പരമാവധി 21 പേർക്ക് പ്രവേശിക്കാം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിലും 21 പേർക്ക് പങ്കെടുക്കാം.

അതേസമയം, സംസ്‌ഥാനത്ത്‌ കോവിഡ് കേസുകൾ കുറഞ്ഞിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ ദിവസം 339 പേർക്കാണ് ഹരിയാനയിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. 43 കോവിഡ് മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌തിരുന്നു.

Read also: വീടുകളിൽ ഇന്ന് മുതൽ വാക്‌സിനെത്തും; രാജസ്‌ഥാനിൽ പദ്ധതിക്ക് ഇന്ന് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE