കൊയിലാണ്ടിയില്‍ ലോറികള്‍ കൂട്ടിയിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

By Staff Reporter, Malabar News
accident-nandhi
Representational Image
Ajwa Travels

കോഴിക്കോട്: കൊയിലാണ്ടി ദേശീയപാതയില്‍ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. പെരുമ്പാവൂര്‍ സ്വദേശികളായ ബിനു, ജോയി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവങ്ങൂര്‍ അണ്ടി കമ്പനിക്ക് മുന്‍പിൽ ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. തിരുവങ്ങൂര്‍ കാലിത്തീറ്റ ഗോഡൗണിലേക്ക് വന്ന ലോറിക്ക് പിന്നില്‍ പെരുമ്പാവൂരില്‍ നിന്നും വരികയായിരുന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു.

പിക്കപ്പിന്റെ മുന്‍വശം ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പിക്കപ്പിൽ ഉണ്ടായിരുന്നവരെ കൊയിലാണ്ടിയിൽ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം പുറത്തെടുത്തത്.

Malabar News: ടവറുകൾ പൊളിച്ച് നീക്കി, വിദ്യാർഥികളുടെ ഓൺലൈൻ പഠനം മുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE