പ്രണയാഭ്യർഥന നിരസിച്ചു; പൂനെയിൽ 8ആം ക്‌ളാസുകാരിയെ കുത്തി കൊലപ്പെടുത്തി

By Desk Reporter, Malabar News
girl stabbed to death
Representational Image

പൂനെ: പ്രണയാഭ്യർഥന നിരസിച്ച എട്ടാം ക്‌ളാസ് വിദ്യാർഥിനിയെ കുത്തി കൊലപ്പെടുത്തി. പൂനെയിലെ ബിബ്‌വെവാഡി പ്രദേശത്ത് ചൊവ്വാഴ്‌ചയാണ് സംഭവം. കബഡി പരിശീലനത്തിന് പോകുകയായിരുന്ന വിദ്യാർഥിനിയെ ബന്ധുവായ 22കാരൻ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

ക്ഷിതിജ (14)യാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ” ചൊവ്വാഴ്‌ച വൈകുന്നേരം 5.45 ഓടെ ബിബ്‌വെവാഡി പ്രദേശത്തെ യാഷ് ലോൺസിൽ കബഡി പരിശീലിക്കാൻ പോകുന്നതിനിടെ ക്ഷിതിജയെ ബന്ധുവായ ഹൃഷികേശ് എന്ന ശുഭം ഭഗവത് ആക്രമിക്കുകയായിരുന്നു. സുഹൃത്തിന്റെ മോട്ടോർ സൈക്കിളിൽ വന്ന ഇയാൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടിയെ ആക്രമിച്ചു. വളരെ ക്രൂരമായാണ് പ്രതി കൊലപാതകം നടത്തിയത്. പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി തവണ കുത്തേറ്റിട്ടുണ്ട്. സംഭവ സ്‌ഥലത്തു തന്നെ പെൺകുട്ടി മരണപ്പെട്ടിരുന്നു,”- മഹാരാഷ്‌ട്ര ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നമ്രത പാട്ടീൽ പറഞ്ഞു.

ക്ഷിതിജയുടെ സുഹൃത്തുക്കളും കുറ്റകൃത്യ സ്‌ഥലത്ത് ഉണ്ടായിരുന്നു. എന്നാൽ ഇവരെ പ്രതി ഭീഷണിപ്പെടുത്തി ഓടിച്ചതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു. പ്രതിയുടെ പ്രണയാഭ്യർഥന പെൺകുട്ടി നിരസിച്ചതാണ് ഇത്തരമൊരു ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കുറ്റകൃത്യം നടന്ന സ്‌ഥലത്ത് നിന്ന് ഒരു തോക്കും പോലീസ് കണ്ടെടുത്തു. പ്രതിയെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്‌തമാക്കി.

Most Read:  പൂഞ്ചിലെ വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി നിഗമനം; തിരച്ചിൽ തുടരുന്നു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE