ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രം

By Team Member, Malabar News
Heavy rain in kerala
Representational Image
Ajwa Travels

തിരുവനന്തപുരം: കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യത്തെ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്‌ഥാ വകുപ്പ്. നിലവിൽ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം കൂടുതൽ ശക്‌തി പ്രാപിക്കുമെന്നും, അടുത്ത 3 ദിവസത്തിനുള്ളിൽ ശ്രീലങ്ക തീരത്തേക്ക് സഞ്ചരിച്ചേക്കുമെന്നും കാലാവസ്‌ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്‌ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ട്. മാർച്ച് 5ആം തീയതി മുതൽ 7ആം തീയതി വരെയാണ് സംസ്‌ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളത്. അതേസമയം സംസ്‌ഥാനത്ത് ബുധൻ, വ്യാഴം ദിവസങ്ങളിൽ പരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മാർച്ച് 3ആം തീയതി യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് തടസമില്ല.

Read also: പോലീസ് സ്‌റ്റേഷനില്‍ അടിപിടി; രണ്ട് ഉദ്യോഗസ്‌ഥര്‍ക്ക് സസ്‌പെന്‍ഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE