പോലീസ് സ്‌റ്റേഷനില്‍ അടിപിടി; രണ്ട് ഉദ്യോഗസ്‌ഥര്‍ക്ക് സസ്‌പെന്‍ഷന്‍

By News Bureau, Malabar News
Representational Image
Ajwa Travels

കോട്ടയം: പോലീസ് സ്‌റ്റേഷനില്‍ പരസ്‌പരം ആക്രമിച്ച പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി. കോട്ടയം പള്ളിക്കത്തോട് സ്‌റ്റേഷനിലെ രണ്ട് പോലീസുകാർക്ക് എതിരെയാണ് നടപടി. ഇവരെ സസ്‌പെന്‍ഡ് ചെയ്‌തു.

എഎസ്‌ഐ സിജി സജികുമാര്‍, വനിതാ പോലീസ് വിദ്യാരാജന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഡിഐജി നീരജ് കുമാര്‍ ഗുപ്‌തയുടേതാണ് നടപടി.

ഈ മാസം 20നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അടിപിടിക്കിടെ വനിതാ പോലീസിനെ എഎസ്‌ഐ സജികുമാര്‍ കയ്യേറ്റം ചെയ്യുകയും ഫോണ്‍ വലിച്ചെറിയുകയും ചെയ്‌തിരുന്നു. സംഭവം വിവാദമായതോടെ പിറ്റേദിവസം തന്നെ ഇരുവരെയും സ്‌ഥലംമാറ്റി. തുടര്‍ന്നാണ് ഇവർക്കെതിരെ വകുപ്പുതല നടപടി കൈക്കൊണ്ടത്.

Most Read: പീഡന പരാതി; സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ അറസ്‌റ്റിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE