ഡിഐജിയെ സല്യൂട്ട് ചെയ്‌തില്ല; 15 പോലീസുകാർക്ക് എതിരെ നടപടി

By Trainee Reporter, Malabar News
Action against 15 policemen
Representational Image
Ajwa Travels

കണ്ണൂർ: ഡിഐജിയെ സല്യൂട്ട് ചെയ്‌തില്ലെന്ന് ആരോപിച്ചു പോലീസുകാർക്കെതിരെ നടപടി. കണ്ണൂർ ടൗൺ, സിറ്റി, എടക്കാട് സ്‌റ്റേഷനുകളിലെ 15 പോലീസുകാർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 7 ദിവസം തുടർച്ചയായി ഡിഐജി ഓഫിസിലെ പാറാവ് ഡ്യൂട്ടിയിലേക്ക് മാറ്റിയാണ് നടപടി എടുത്തത്. ഇന്നലെ ആയിരുന്നു സംഭവം.

ഇന്നലെ ഉച്ചക്ക് 12 മണിയോടെ ഡിഐജി രാഹുൽ ആർ നായർ ക്യാമ്പ് ഓഫിസിൽ നിന്നും ഡിഐജി ഓഫിസിലേക്ക് പോകുന്ന വഴി കണ്ണൂർ കോർപറേഷന് മുന്നിലുണ്ടായിരുന്ന പോലീസുകാർ സല്യൂട്ട് ചെയ്‌തില്ലെന്നാണ് പരാതി. കോർപറേഷൻ ഓഫിസിന് മുന്നിൽ ആ സമയത്ത് കുടുംബശ്രീ പ്രവർത്തകരും പ്രതിപക്ഷ അംഗങ്ങളും മേയർ ടിഒ മോഹനനെ ഉപരോധിച്ചിരുന്നു.

സംഘർഷത്തെ തുടർന്നായിരുന്നു പ്രദേശത്ത് പോലീസിനെ വിന്യസിച്ചിരുന്നത്. കണ്ണൂർ ടൗൺ, സിറ്റി, എടക്കാട് സ്‌റ്റേഷനുകളിലെ പോലീസുകാരാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഈ സമയത്തായിരുന്നു ഡിഐജി അതുവഴി കടന്നുപോയത്. എന്നാൽ, സംഘർഷത്തിനിടയിൽ ഡിഐജി കടന്നുപോയത് ശ്രദ്ധയിൽ പെട്ടില്ലെന്നാണ് പോലീസുകാരുടെ വിശദീകരണം. അതിനിടെ യൂണിയൻ ഇടപെട്ട് ഒരു ദിവസത്തെ ശിക്ഷാ ഇളവ് പോലീസുകാർക്ക് നൽകിയെന്നും സൂചനയുണ്ട്.

Most Read: കെഎസ്ഇബി തർക്ക പരിഹാരം; ഊർജ സെക്രട്ടറി വിളിച്ച ചർച്ച ഇന്ന് നടന്നേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE