കണ്ണൂർ: കണ്ണൂരിൽ സിപിഐഎമ്മിൽ കൂട്ടനടപടി. മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളെയും ഒരു ബ്രാഞ്ച് അംഗത്തെയും പാർട്ടിയിൽ നിന്ന് പുറത്താക്കി. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. പെരിങ്ങോം പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ അഖിൽ, സേവ്യർ, റാംഷ ബ്രാഞ്ച് അംഗം കെ സാകേഷ് എന്നിവരെയാണ് പുറത്താക്കിയത്. മുൻ എഫ്എഫ്‌ഐ നേതാവ് കൂടിയാണ് അഖിൽ.
നാലുപേരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. ചെറുപുഴയിലെ ഘടകകക്ഷി നേതാവിന്റെ മകനുമായി ചേർന്ന് നടത്തിയ ക്രിപ്‌റ്റോ ട്രേഡിങ് ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി. കണ്ണൂർ ചെറുപുഴ കേരളാ കോൺഗ്രസ് നേതാവാണ് ഇവർക്കെതിരെ പരാതി നൽകിയത്. 30 കോടിയുടെ ക്രിപ്‌റ്റോ ഇടപാട് നടന്നുവെന്നും ഇതുവഴി 20 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്‌ഥാനത്തിൽ സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് നടപടിയെടുത്തത്.
Most Read: ബിപോർജോയ്; ഗുജറാത്തിൽ കനത്ത മഴയും കടൽക്ഷോഭവും- 76 ട്രെയിനുകൾ റദ്ദാക്കി