കെഎസ്ഇബി തർക്ക പരിഹാരം; ഊർജ സെക്രട്ടറി വിളിച്ച ചർച്ച ഇന്ന് നടന്നേക്കും

By Trainee Reporter, Malabar News
kseb-strike
Ajwa Travels

തിരുവനന്തപുരം: കെഎസ്ഇബിയിലെ പ്രശ്‌ന പരിഹാരത്തിനായി ഊർജ സെക്രട്ടറി വിളിച്ച ചർച്ച ഇന്ന് നടന്നേക്കും. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ചർച്ച നടക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി ഇന്ന് നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമെടുക്കും. തൊഴിലാളി യൂണിയനുകളും ചെയർമാനുമായുള്ള തർക്കം തീർക്കാൻ ഇന്നലെ വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയിൽ എത്തിയിരുന്നു.

സമരത്തിൻമേൽ ഡയസ്‌നോൺ ഏർപ്പെടുത്തിയത് പിൻവലിക്കണമെന്ന നിർദ്ദേശം യൂണിയനുകൾ ഉയർത്തിയിട്ടുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായുള്ള സസ്‌പെൻഷൻ, സ്‌ഥലം മാറ്റം എന്നീ നടപടികളിൽ പുനഃപരിശോധന ഉണ്ടാകാൻ സാധ്യതയുണ്ട്. പരസ്‌പരം പ്രകോപനം ഒഴിവാക്കി മുന്നോട്ട് പോകാനാണ് മന്ത്രി നൽകിയ നിർദ്ദേശം.

അസോസിയേഷൻ നേതാക്കൾക്ക് ഇനിയുണ്ടാകുന്ന ഒഴിവുകൾ അനുസരിച്ച് അവർക്ക് കൂടി സൗകര്യപ്രദമായ സ്‌ഥലങ്ങളിലേക്ക് പുനർ സ്‌ഥലം മാറ്റം നൽകും. സമരത്തിന്റെ പേരിൽ എടുത്ത അച്ചടക്ക നടപടികൾ ഉടൻ പൂർത്തിയാക്കി അവസാനിപ്പിക്കും. അച്ചടക്ക നടപടിയുടെ പേരിൽ അസോസിയേഷൻ ജനറൽ സെക്രട്ടറിയുടെ അടക്കം പ്രമോഷൻ തടഞ്ഞ നടപടി പുനഃപരിശോധിക്കുമെന്നും ഇന്നലെ ചേർന്ന യോഗത്തിൽ ധാരണയായി.

Most Read: കോട്ടയം പാത വഴി ഇന്ന് മുതൽ നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE