കോട്ടയം പാത വഴി ഇന്ന് മുതൽ നിയന്ത്രണം

By Trainee Reporter, Malabar News
train services
Representational Image
Ajwa Travels

കോട്ടയം: കോട്ടയം പാത വഴി ഇന്ന് പകൽ മുതൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഏറ്റുമാനൂർ-ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായാണ് നിയന്ത്രണം. ആദ്യഘട്ടത്തിൽ രാവിലെ 3 മുതൽ 6 മണിക്കൂർ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

പുലർച്ചെ 5.30ന് കോട്ടയത്ത് നിന്നും കൊല്ലത്തേക്ക് പുറപ്പെടുന്ന പാസഞ്ചർ ട്രെയിൻ നാളെ മുതൽ 29 വരെ പൂർണമായി റദ്ദാക്കി. കോട്ടയം-നിലമ്പൂർ എക്‌സ്‌പ്രസ് ഇന്ന് മുതൽ 29 വരെ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. നാഗർകോവിൽ-കോട്ടയം എക്‌സ്‌പ്രസ് ഇന്ന് മുതൽ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.

രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയിലുള്ള ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. ഈ മാസം 12 വരെ ഏർപ്പെടുത്തിയ ആദ്യഘട്ട നിയന്ത്രണങ്ങളുടെ പട്ടികയാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ പുറത്തിറക്കിയത്. രണ്ടാംഘട്ട നിയന്ത്രണങ്ങളുടെ പട്ടിക അടുത്ത ദിവസം പുറത്തിറക്കും.

Most Read: ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധ; സർക്കാരിന്റെ വിശദീകരണം ഹൈക്കോടതി ഇന്ന് കേൾക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE