തിരുവനന്തപുരം: മലബാർ ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യതയെന്ന് കെഎസ്ഇബി. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെവി സബ് സ്റ്റേഷനിലെ ട്രാൻസ്ഫോർമറിന്റെ തകരാർ മൂലമാണ് നിയന്ത്രണം.
തകരാർ പരിഹരിക്കാൻ ഏഴ് ദിവസത്തോളം വേണ്ടിവരുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ന് മുതൽ ഏഴ് ദിവസക്കാലയളവിൽ മേൽപ്പറഞ്ഞ ജില്ലകളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളതായി കെഎസ്ഇബി അറിയിച്ചു.
Most Read| ഇത് മധുരപ്രതികാരം; 13ആം വയസിൽ പുറത്താക്കിയ സ്കൂളിൽ അധ്യാപികയായി തിരിച്ചെത്തി


































