ന്യൂനമർദ്ദം ശക്‌തി പ്രാപിക്കുന്നു; ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യത

By Staff Reporter, Malabar News
kerala rain
Representational Image
Ajwa Travels

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്‌തി പ്രാപിച്ച് അടുത്ത മണിക്കൂറുകളില്‍ ഒഡീഷ തീരം തൊടാന്‍ സാധ്യത. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്‌തി പ്രാപിക്കുന്നതിനാല്‍ സംസ്‌ഥാനത്ത് ഇന്നും നാളെയും മഴ കനക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഉള്‍പ്പെടെയുള്ള പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയാണ് മഴ മുന്നറിയിപ്പ് നൽകിയത്. ഈ ജില്ലകളില്‍ നാളെ 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത.

കേരള-കര്‍ണാടക തീരങ്ങളിൽ നിലവില്‍ മൽസ്യ ബന്ധനത്തിന് വിലക്കില്ല. എന്നാല്‍ ഉയര്‍ന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മൽസ്യ തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Read Also: പ്രത്യേകം ലൈസൻസ്, മുറി; സംസ്‌ഥാനത്ത് അടുത്ത മാസം മണ്ണെണ്ണ വിതരണം മുടങ്ങിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE