ന്യൂനമർദ്ദം ശക്‌തമാകും; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്

By Staff Reporter, Malabar News
rain alert-kerala
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ച് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്‌തമാകുമെന്നും നാളെയോടെ അതിതീവ്രമാകുമെന്നും മുന്നറിയിപ്പുണ്ട്.

മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർടും നാല് ജില്ലകളിൽ ഓറഞ്ച് അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട് പ്രഖ്യാപിച്ചത്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ 40 കിമീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരള തീരത്തോട് ചേര്‍ന്നായതിനാല്‍, കടല്‍ പ്രക്ഷുബ്‌ധമായിരിക്കും. ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം ദേശീയ ദുരന്തനിവാരണ സേനയുടെ 9 സംഘത്തെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. മൽസ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന കർശന നിർദ്ദേശവുമുണ്ട്. സംസ്‌ഥാനത്തെ തീരമേഖലകളിൽ മഴയും കടലാക്രമണവും തുടരുകയാണ്.

Read Also: മികച്ച ശാസ്‌ത്രീയ തീരുമാനം; രണ്ടാം ഡോസിന്റെ സമയം ദീർഘിപ്പിച്ചതിൽ അദാർ പൂനവാല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE