മികച്ച ശാസ്‌ത്രീയ തീരുമാനം; രണ്ടാം ഡോസിന്റെ സമയം ദീർഘിപ്പിച്ചതിൽ അദാർ പൂനവാല

By Trainee Reporter, Malabar News
Serum Institute CEO Adar Poonawalla
Ajwa Travels

ന്യൂഡെൽഹി: കോവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചത് സ്വാഗതം ചെയ്‌ത്‌ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവാല. ഡോസുകൾക്ക് ഇടയിലെ ഇടവേള വർധിപ്പിക്കുന്നത് മികച്ച ശാസ്‌ത്രീയ തീരുമാനമാണെന്ന് അദാർ പൂനവാല പ്രതികരിച്ചു.

ഫലപ്രാപ്‌തിയിലും പ്രതിരോധത്തിലും ഈ തീരുമാനം ഗുണം ചെയ്യും. സർക്കാരിന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഈ തീരുമാനം. രണ്ടു ഡോസുകൾക്കിടയിലെ ഇടവേള വർധിപ്പിച്ചതിലൂടെ മികച്ച ശാസ്‌ത്രീയ തീരുമാനമാണ് സർക്കാർ എടുത്തത്, പൂനവാല പറഞ്ഞു.

രണ്ടാമത്തെ ഡോസ് കോവിഷീൽഡ്‌ വാക്‌സിൻ 12 മുതൽ 16 ആഴ്‌ചക്കിടയിൽ എടുത്താൽ മതിയെന്നാണ് കേന്ദ്ര സർക്കാരിന്റെ വിദഗ്‌ധ സമിതി നിർദ്ദേശിച്ചത്. ഈ നിർദ്ദേശം സർക്കാർ അംഗീകരിച്ചു. രണ്ടാമത്തെ ഡോസ് 6 മുതൽ 8 ആഴ്‌ചക്കിടയിൽ എടുക്കാമെന്നാണ് നേരത്തെ നിർദ്ദേശിച്ചിരുന്നത്. അതേസമയം, കൊവാക്‌സിൻ ഡോസുകളുടെ ഇടവേളയിൽ മാറ്റമില്ല.

Read also: 5 മാസത്തിനകം 216 കോടി ഡോസ് വാക്‌സിൻ നിർമിക്കും; സ്‌പുട്‌നിക് വിതരണം അടുത്ത ആഴ്‌ച മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE