ന്യൂഡെൽഹി: ഈ വർഷം ഓഗസ്‌റ്റിനും ഡിസംബറിനും ഇടയിലായി 200 കോടി ഡോസ് വാക്‌സിൻ രാജ്യത്ത് ലഭ്യമാകുമെന്ന് നീതി ആയോഗ് അംഗം വികെ പോൾ അറിയിച്ചു. സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന 75 കോടി ഡോസ് വാക്‌സിനും ഭാരത് ബയോടെക് ഉൽപാദിപ്പിക്കുന്ന 55 കോടി ഡോസ് വാക്‌സിനും ഉൾപ്പടെയാണ് 200 കോടി ഡോസ് ലഭ്യമാകുക.
5 മാസത്തിനകം രാജ്യത്തെ ജനങ്ങൾക്കായി 216 കോടി ഡോസ് വാക്‌സിൻ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത വർഷം ആദ്യത്തോടെ 300 കോടി ഡോസ് വാക്‌സിൻ ഉൽപാദിപ്പിക്കും.
ഇന്ത്യ ബയോളജിക്കൽ ഇ ലിമിറ്റഡ് ഉൽപാദിപ്പിക്കുന്ന 30 കോടി, സിറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ നൊവാക്‌സ് 20 കോടി, സ്‌പുട്‌നിക് 15.6 കോടി, ഭാരത് ബയോടെക്കിന്റെ 10 കോടി, സൈഡസ് കാഡിലയുടെ 5 കോടി, ജെനോവയുടെ 6 കോടി എന്നിങ്ങനെയാണ് വാക്‌സിൻ ഡോസുകൾ ലഭ്യമാകുക. അടുത്ത ആഴ്‌ച മുതൽ റഷ്യയുടെ സ്‌പുട്‌നിക് വാക്‌സിൻ വിപണിയിൽ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
Read also: മൃതദേഹങ്ങൾ ഗംഗയിൽ ഒഴുക്കിയ സംഭവം; കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്