മാധവന്റെ ‘റോക്കട്രി’ റിലീസ് പ്രഖ്യാപിച്ചു

By Staff Reporter, Malabar News
rocketry movie
Ajwa Travels

ഐഎസ്ആര്‍ഒ ശാസ്‍ത്രജ്‌ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം പറയുന്ന ബ്രഹ്‌മാണ്ട ചിത്രം ‘റോക്കട്രി ദി നമ്പി എഫക്‌ടി’ന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം 2022 ഏപ്രില്‍ ഒന്നിന് ലോകവ്യാപകമായി റിലീസിനെത്തും.

ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലിംസിന്റെയും ഡോ. വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചേർസിന്റെയും ബാനറില്‍ നിര്‍മിച്ച ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നതും മാധവന്‍ തന്നെയാണ്. ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും മാധവന്‍ അറിയിച്ചു.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്‌ളീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്‌പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജപ്പാനീസ് തുടങ്ങിയ അന്താരാഷ്‍ട്ര ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.

r madhavan
നമ്പി നാരായണനോടൊപ്പം ആർ മാധവൻ

നാലുവര്‍ഷം കൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിന്റെ ചിലവ് 100 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്. ചിത്രത്തില്‍ നിര്‍ണായക കഥാപാത്രങ്ങളായി ഷാരൂഖ് ഖാനും സൂര്യയും എത്തുന്നുണ്ട്. ഹിന്ദി പതിപ്പിൽ ഷാരൂഖ് ഖാന്‍ ചെയ്യുന്ന റോള്‍ തമിഴില്‍ സൂര്യ അവതരിപ്പിക്കും.

Most Read: ഐപിഎൽ; ഇന്ന് സൺ‌റൈസേഴ്‌സ് ഹൈദരാബാദ് രാജസ്‌ഥാൻ റോയൽസിനെ നേരിടും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE