മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മെയ് 8ന് ശനിയാഴ്ച നടക്കുന്ന റമളാന്‍ 27ആം രാവ് പ്രാർഥനാ സമ്മേളനത്തിന്റെ ഭാഗമായി നാളെ (വെള്ളി) സോഷ്യല്‍ ഡേ ആചരിക്കുമെന്ന് മഅ്ദിന്‍ അധികൃതർ അറിയിച്ചു.
ഫേസ്ബുക് പ്രൊഫൈല്‍, വാട്സാപ്പ് സ്റ്റാറ്റസ്, ഇൻസ്റ്റഗ്രാം സ്റ്റോറി, യൂട്യൂബ് സ്റ്റോറി, ട്വിറ്റര്‍ സ്റ്റോറി, ടെലഗ്രാം ഉൾപ്പടെയുള്ള സാമൂഹിക മാദ്ധ്യമങ്ങളിൽ നടത്തുന്ന പ്രാർഥനാ സമ്മേളന പ്രചാരണത്തിന് നിരവധി പേര് പങ്കാളികളാകും.
എല്ലാ വര്‍ഷവും പതിനായിരങ്ങള്‍ സംബന്ധിക്കാറുള്ള പ്രാർഥനാ സമ്മേളനം കോവിഡ് വ്യാപന പാശ്ചാത്തലത്തില്‍ ഈ വര്‍ഷം ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള വിശ്വാസികൾക്ക് സമ്മേളന സന്ദേശം എത്തിക്കുക എന്നതാണ് ‘സോഷ്യല്‍ ഡേ’ കൊണ്ട് മഅ്ദിന്‍ ഉദ്ദേശിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങള്‍ അറിയാനായി 645338343, 9633677722 ഈ നമ്പറുകളിൽ ബന്ധപ്പെടാം.
Most Read: യാഥാർഥ്യം ഉൾക്കൊള്ളാതെ ജനം; മാസ്ക് ധരിക്കാത്തതിന് രജിസ്റ്റർ ചെയ്തത് 22,403 കേസുകൾ