തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി പടരുമ്പോഴും യാഥാർഥ്യത്തെ ഉൾക്കൊള്ളാതെ ജനം. മാസ്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് മാത്രം 22,403 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്തതിന് 8746 കേസുകളും ഇന്ന് രജിസ്റ്റർ ചെയ്തു.
മേയ് നാലാം തിയതി മുതൽ ഒമ്പതാം തിയതി വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. നിയന്ത്രണങ്ങൾ സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പകർച്ചവ്യാധി നിയന്ത്രണ നിയമം കർശനമായി നടപ്പാക്കാനും തീരുമാനമായി. അതേസമയം ഓക്സിജൻ ട്രാൻസ്പോർട്ടേഷന് തടസമുണ്ടാകില്ല.
Read also: വൈഗ കൊലക്കേസ്; സനു മോഹനെ കസ്റ്റഡിയിൽ വിട്ടു