വോട്ടർമാരെ സ്വാധീനിക്കാൻ സൗജന്യങ്ങൾ നൽകരുത്; മദ്രാസ് ഹൈക്കോടതി

By Team Member, Malabar News
madras high court
Representational image
Ajwa Travels

ചെന്നൈ : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകി മദ്രാസ് ഹൈക്കോടതി. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി സൗജന്യങ്ങൾ നൽകരുതെന്നാണ് മദ്രാസ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി സൗജന്യങ്ങൾ നൽകുന്നത് വ്യാപകമായതോടെയാണ് കോടതി ഇക്കാര്യം വ്യക്‌തമാക്കി രംഗത്ത് വന്നത്.

സംസ്‌ഥാനത്ത് മദ്യവും ബിരിയാണിയും അടക്കമുള്ളവ സൗജന്യമായി തിരഞ്ഞെടുപ്പ് അടുത്തതോടെ വിതരണം ചെയ്യുന്നുണ്ട്. രാഷ്‌ട്രീയ പാർട്ടികളുടെ ഈ പ്രവൃത്തി അനുചിതമാണെന്ന് കോടതി വ്യക്‌തമാക്കി. ഒപ്പം തന്നെ ഇത്തരം സൗജന്യങ്ങൾ ജനങ്ങളെ അലസരാക്കി മാറ്റുന്നതായും കോടതി നിരീക്ഷിച്ചു.

ഒപ്പം തന്നെ തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്‌ട്രീയ പാർട്ടികൾ ജനങ്ങൾക്ക് ഇത്തരത്തിൽ സൗജന്യങ്ങൾ വിതരണം ചെയ്യുന്ന സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന ജാഗ്രത പുലർത്തണമെന്നും കോടതി വ്യക്‌തമാക്കി.

Read also : ശാരീരിക അവശത; യുഡിഎഫിനായുള്ള പ്രചാരണം നിര്‍ത്തി സലിം കുമാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE