കൊച്ചി: ശാരീരിക അവശത മുൻനിർത്തി യുഡിഎഫ് സ്‌ഥാനാർഥികൾക്ക് വേണ്ടിയുള്ള പ്രചാരണം നിര്‍ത്തിവച്ചതായി നടന്‍ സലിം കുമാര്‍. വിശ്രമം ആവശ്യമാണെന്ന് ഡോക്‌ടറുടെ നിർദേശമുണ്ടെന്ന് താരം വ്യക്‌തമാക്കി.
ഇതുവരെ പത്തു മണ്ഡലങ്ങളില്‍ യുഡിഎഫ് സ്‌ഥാനാർഥികൾക്കായി പ്രചാരണം നടത്തി. കേരളത്തിലെ 140 മണ്ഡലങ്ങളില്‍ നിന്നും വിളി വരുന്നുണ്ടെന്നും, നിങ്ങള്‍ക്കു വേണ്ട വീഡിയോയും ഓഡിയോയും ഉടനെ അയച്ചു തരാം എന്ന മറുപടിയാണ് എല്ലാവർക്കും കൊടുക്കുന്നതെന്നും സലിം കുമാർ പറഞ്ഞു.
‘നീ എവിടെ വേണമെങ്കിലും പൊക്കോളൂ, ദയവായി ഇവിടെ എനിക്കെതിരെ വന്ന് പ്രസംഗിക്കരുത്’ എന്ന് അടുത്ത സുഹൃത്തായ ഒരു എല്‍ഡിഎഫ് സ്‌ഥാനാർഥി അഭ്യര്‍ഥിച്ചതായും സലിംകുമാര്‍ പറയുന്നു. ഉറപ്പായും വരില്ലെന്ന് മറുപടി നല്‍കിയെന്നും സ്‌ഥാനാർഥിയുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും സലിം കുമാർ കൂട്ടിച്ചേർത്തു.
Read also: തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 22 ലക്ഷം രൂപ പിടികൂടി