മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്; മികച്ച പോളിംഗ് രേഖപ്പെടുത്തി

By Team Member, Malabar News
malappuram
Representational image
Ajwa Travels

മലപ്പുറം : കഴിഞ്ഞ ദിവസം നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പം മലപ്പുറം മണ്ഡലത്തിൽ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് രേഖപ്പെടുത്തി. 74.53 ശതമാനമാണ് പോളിംഗ് ശതമാനം. അതേസമയം 2019ൽ നടന്ന തിരഞ്ഞെടുപ്പിൽ 75.49 ശതമാനം ആയിരുന്നു പോളിംഗ് ശതമാനം. ഇന്നലെ നടന്ന വോട്ടെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥി എംപി അബ്‌ദുസമദ് സമദാനി കോട്ടക്കൽ ആമപ്പാറ എഎൽപി സ്‌കൂളിലാണ് വോട്ട് ചെയ്‌തത്.

എൽഡിഎഫ് സ്‌ഥാനാർഥി വിപി സാനു വളാഞ്ചേരി പാണ്ടികശാല ഹയാത്തുൽ ഇസ്‌ലാം മദ്രസയിലെ ബൂത്തിൽ മാതാപിതാക്കൾക്കും ഭാര്യക്കും ഒപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. എപി അബ്‌ദുല്ലക്കുട്ടിയാണ് മണ്ഡലത്തിൽ എൻഡിഎ സ്‌ഥാനാർഥിയായി മൽസരിക്കുന്നത്. ജില്ലയിലെ വള്ളിക്കുന്ന്, കൊണ്ടോട്ടി, വേങ്ങര, മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട എന്നീ പ്രദേശങ്ങളാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നത്.

Read also : മാസ്‌ക്‌ ധരിച്ചില്ല; യുവാവിന് ക്രൂര മർദ്ദനം; രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE