കാര്‍ത്തിക് നരേന്റെ അടുത്ത ത്രില്ലറില്‍ ധനുഷിനൊപ്പം മാളവിക മോഹനന്‍

By Team Member, Malabar News
Malabarnews_malavika mohanan
Representational image
Ajwa Travels

ധ്രുവങ്ങള്‍ പതിനാറ് എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി മാളവിക മോഹനന്‍ എത്തുന്നു. ധനുഷിന്റെ കരിയറിലെ 43 ആം ചിത്രമാണ് കാര്‍ത്തിക്കിനൊപ്പം ഒരുങ്ങുന്നത്. നിര്‍മ്മാതാക്കളായ സത്യജ്യോതി ഫിലിംസ് സിനിമയെ പറ്റിയുള്ള പ്രധാന വിവരം ഇന്ന് പുറത്തു വിടുമെന്ന് നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. മലയാളിയായ മാളവിക മോഹനന്‍ ധനുഷിന്റെ നായികയായി എത്തുന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

 

ധനുഷ് മാദ്ധ്യമ പ്രവര്‍ത്തകനായി എത്തുന്ന ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെട്ടതാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്‌തമാക്കുന്നത്. കാര്‍ത്തിക് നരേന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. സെന്തില്‍ ത്യാഗരാജനും, അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജിവി പ്രകാശ് കുമാറാണ് സംഗീതം നല്‍കുന്നത്.

പേട്ട എന്ന ചിത്രത്തിലൂടെയാണ് മാളവിക തമിഴ് സിനിമാരംഗത്തേക്ക് എത്തിയത്. വിജയ് നായകനായി എത്തുന്ന മാസ്‌റ്റര്‍ ആണ് മാളവികയുടെ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന അടുത്ത ചിത്രം.

Read also : ഫഹദിന്റെ ‘ഇരുള്‍’ ടൈറ്റില്‍ പോസ്‌റ്റർ പുറത്തുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE