മംഗളൂരുവിൽ മലയാളി വിദ്യാർഥികളെ പോലീസ് ക്രൂരമായി മർദിച്ചതായി പരാതി 

By News Bureau, Malabar News
police attack-students
Ajwa Travels

മംഗളൂരു: മലയാളി വിദ്യാർഥികളെ മംഗളൂരുവിൽ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. യേനപ്പോയ സർവകലാശാലയിലെ ബിരുദ വിദ്യാർഥികൾക്കുള്ള ഹോസ്‌റ്റലിലാണ് സംഭവം. ഹോസ്‌റ്റലിൽ കയറി അഞ്ച് വിദ്യാർഥികളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഹോസ്‌റ്റലിലെ നിരവധി വിദ്യാർഥികളെ പോലീസ് തല്ലിച്ചതച്ചതായി പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം ജൂനിയർ വിദ്യാർഥിയും സീനിയർ വിദ്യാർഥികളും തമ്മിൽ ചെറിയ തർക്കം ഉണ്ടായിരുന്നു. തർക്കത്തിനിടെ ജൂനിയർ വിദ്യാർഥിയുടെ തലയ്‌ക്ക് പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. തുടർന്ന് വിദ്യാർഥികൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് പോലീസ് ഹോസ്‌റ്റലിൽ എത്തുകയും ആക്രമണം അഴിച്ചുവിട്ടതെന്നുമാണ് വിദ്യാർഥികൾ പറയുന്നത്.

ഇത് മൂന്നാം തവണയാണ് ഇതേ ഹോസ്‌റ്റലിൽ പോലീസിന്റെ അതിക്രമം ഉണ്ടാകുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. സംഭവത്തിൽ നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു.

Most Read: ഓക്‌സിജൻ ക്ഷാമം മൂലം രോഗികൾ മരിച്ചത് പഞ്ചാബിൽ മാത്രം; കേന്ദ്രമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE