കഞ്ചാവുമായി യുവാവ് പിടിയിൽ

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

മലപ്പുറം: കഞ്ചാവുമായി യുവാവ് പിടിയിൽ. തിരൂർ മുട്ടന്നൂർ സ്വദേശിയായ അബ്‌ദുൾ ഹക്കീമാണ് അറസ്‌റ്റിലായത്. തിരൂർ കൈനിക്കരയിൽ വച്ച് മലപ്പുറം ഡിഎഎൻഎസ്എഎഫ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈയിൽനിന്നും രണ്ട് കിലോ കഞ്ചാവ് ഉദ്യോഗസ്‌ഥർ കണ്ടെടുത്തു.

മലപ്പുറം എസ്‌പി സുജിത്ദാസിന്റെ നിർദ്ദേശ പ്രകാരം തിരൂർ ഡിവൈഎസ്‌പി സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അബ്‌ദുൾ ഹക്കീമിനെ പിടികൂടിയത്.

തിരൂർ ഇൻസ്‌പെക്‌ടർ ടിപി ഫർഷാദ്, എസ്ഐ ജിനേഷ്, മലപ്പുറം ഡിഎഎൻഎസ്എഎഫ് ടീമിലെ എസ്ഐമാരായ എംപി മുഹമ്മദ്‌ റാഫി, പ്രമോദ്, എഎസ്ഐ ജയപ്രകാശ്, എഎസ്ഐ മധു, എസ്‌സിപിഒമാരായ രാജേഷ് സിവി, ജയപ്രകാശ്, ഹരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Malabar News: താമരശ്ശേരി ഡിപ്പോയിൽ കൂട്ട സ്‌ഥലം മാറ്റം; യാത്രക്കാർ ദുരിതത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE