കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം; നഴ്‌സുമാരടക്കം 3 പേര്‍ക്ക് സസ്‌പെൻഷൻ

By News Desk, Malabar News
3 got suspended in medical college
Representational Image
Ajwa Travels

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ 3 പേര്‍ക്ക് സസ്‌പെൻഷൻ. നോഡല്‍ ഓഫീസറായ ഡോ.അരുണ, ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചന്‍, കെ.വി രജനി എന്നിവരെയാണ് ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്‌തത്.

Also Read: ഭക്ഷ്യസുരക്ഷാ ലൈസന്‍സുകളുടെ പേരില്‍ ലക്ഷങ്ങളുടെ സൈബര്‍ തട്ടിപ്പ് വ്യാപകം

ഓഗസ്റ്റ് 21 ന് വീഴ്‌ചയിലേറ്റ പരിക്കുകളെ തുടര്‍ന്നാണ് അനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗിയെ കോവിഡ് വാര്‍ഡിലേക്ക് മാറ്റുകയും ബന്ധുക്കളോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തിരുന്നു.

കഴിഞ്ഞ ദിവസം കോവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് അനില്‍ കുമാറിനെ ഡിസ്‌ചാര്‍ജ് ചെയ്‌തു. വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ദേഹമാസകലം പുഴുവരിക്കുന്നതായി കണ്ടെത്തിയത്. സംഭവത്തില്‍ കുടുംബാംഗങ്ങള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE