കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം നാളെയോടെ വിതരണം ചെയ്യുമെന്ന് മാനേജ്‌മെന്റ്‌

By News Bureau, Malabar News
KSRTC-salaray
Representational Image
Ajwa Travels

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം നാളയോടെ വിതരണം ചെയ്യാനാകുമെന്ന് മാനേജ്‌മെമെന്റ്. സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കോര്‍പ്പറേഷന്റെ അക്കൗണ്ടിലെത്തും. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് മുഴുവന്‍ ശമ്പളവും നല്‍കാനാണ് നീക്കം. 50 കോടിയുടെ ഓവര്‍ ഡ്രാഫ്റ്റാണെടുക്കുക.

കെഎസ്ആര്‍ടിസിയില്‍ മുടങ്ങിക്കിടക്കുന്ന ശമ്പളം വിതരണം ചെയ്യാത്തതില്‍ തൊഴിലാളി യൂണിയനുകള്‍ ഓരോ ദിവസവും സമരം കടുപ്പിക്കുകയാണ്. ഈ മാസം 28ന് ഭരണാനുകൂല സംഘടനകളും അടുത്ത മാസം 6ന് പ്രതിപക്ഷ സംഘടനയും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

വിഷുദിനത്തിലും ശമ്പളമില്ലാത്തതിനാല്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ചീഫ് ഓഫിസിന് മുന്നിലും യൂണിറ്റ് ഓഫിസുകളിലും പ്രതിഷേധ സമരം തുടരുകയാണ്. ശമ്പളം ലഭിക്കും വരെ പ്രതിഷേധം തുടരാനാണ് സംഘടനകളുടെ തീരുമാനം.

വിഷുവിന് മുന്‍പ് ശമ്പളം നല്‍കിയില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരണം ഉള്‍പ്പടെ ഉണ്ടാകുമെന്ന് എഐടിയുസി നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഴുവന്‍ ശമ്പളവും നല്‍കുമെന്ന് മാനേജ്‌മെമെന്റ് അറിയിച്ചിരിക്കുന്നത്.

Most Read: ഗാസിയാബാദിലും ഗൗതംബുദ്ധ് നഗറിലും കോവിഡ് കേസുകൾ വര്‍ധിക്കുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE