ദൃശ്യവിസ്‌മയം ഒരുക്കി ‘മരക്കാര്‍’; മൂന്നാമത്തെ ടീസര്‍ കാണാം

By News Bureau, Malabar News
Ajwa Travels

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രത്തിന്റെ പുതിയ ടീസർ പുറത്ത്. ചിത്രം ഡിസംബർ 2നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

സൈന മൂവീസിലൂടെയാണ് ടീസര്‍ പുറത്തു വിട്ടിരിക്കുന്നത്. ഒരു മിനിറ്റാണ് ടീസറിന്റെ ദൈർഘ്യം. കണ്ണഞ്ചിപ്പിക്കുന്ന കാഴ്‌ചകളാണ് ടീസറിന്റെ ഹൈലൈറ്റ്. യുദ്ധ രംഗങ്ങള്‍ തന്നെയാണ് ഈ ടീസറിന്റെയും ഉള്ളടക്കം. ഗ്രാന്‍ഡ് ട്രെയ്‌ലര്‍ നവംബര്‍ 30ന് ഉണ്ടാവുമെന്ന് പറഞ്ഞുകൊണ്ടാണ് ടീസര്‍ അവസാനിക്കുന്നത്.

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‘മരക്കാർ’ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് നിർമിക്കുന്നത്. 100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

Marakkar Arabikkadalinte Simham Teaserചിത്രത്തിൽ കുഞ്ഞാലി മരക്കാരായാണ് മോഹന്‍ലാല്‍ എത്തുന്നത്. നെടുമുടി വേണു, മഞ്‌ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

Most Read: മുഖത്തെ ചുളിവുകൾ അകറ്റാൻ ബദാം ശീലമാക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE