ഡ്രൈ നട്‌സിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ടെന്ന കാര്യത്തിൽ തർക്കമില്ലല്ലോ. ഇക്കൂട്ടത്തിൽ വളരെയധികം പോഷക മൂല്യമുള്ള ഒന്നാണ് ബദാം. പ്രോട്ടീന്‍ അടങ്ങിയ ഇവ ഹൃദയാരോഗ്യത്തിനും തലച്ചോറിനുമെല്ലാം നല്ലതാണ്. കൂടാതെ ചർമ സംരക്ഷണത്തിനും ബദാം ഉത്തമമാണ്.
സുന്ദരമായ തിളക്കമുള്ള ചര്‍മമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പ്രായം കൂടുന്നത് അനുസരിച്ച് ചര്‍മത്തിന് കൂടുതല്‍ പരിരക്ഷയും അനിവാര്യമാണ്. ചര്‍മത്തിന്റെ ഭംഗി നിലനിര്‍ത്താന്‍ ബദാം കഴിക്കുന്നത് വളരെ നല്ലതാണ്.ആന്റി- ഏജിംഗ് ഘടകങ്ങള്‍ ധാരാളമുള്ളതിനാല്‍ ബദാം നിത്യേന കഴിക്കുന്നത് വളരെ നല്ലതാണ്. ആര്‍ത്തവ വിരാമത്തിലേക്ക് അടുക്കുമ്പോള്‍ പലപ്പോഴും സ്‍ത്രീകളില്‍ ചര്‍മത്തിലെ എണ്ണമയത്തില്‍ മാറ്റങ്ങള്‍ വരാറുണ്ട്. ബദാം ഒരുപരിധി വരെ ഇത് നിയന്ത്രിക്കും.പലരിലും വരണ്ട ചര്‍മം പലവിധ പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ട്. നിത്യേന ബദാം കഴിക്കുന്നതിലൂടെ ഈ പ്രശ്‌നത്തില്‍ നിന്നും മോചനം നേടാം.ബദാമിൽ വിറ്റാമിൻ-ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ചർമത്തെ പോഷിപ്പിക്കുകയും മൃദുവാക്കുകയും ചെയ്യുന്നു.ചർമത്തിന്റെ മൃദുത്വം നിലനിർത്തുന്നതിനും പ്രായമാകുന്നതിന്റെ ചുളിവുകൾ അകറ്റുന്നതിനും പതിവായി ബദാം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.എക്‌സിമ, സോറിയാസിസ് എന്നിവയുൾപ്പടെയുള്ള വരണ്ട ചർമ അവസ്‌ഥകളെ ചികിൽസിക്കാനും ബദാം ഓയിൽ മികച്ചതാണ്.
Most Read: ‘പെൺ പൂവേ’; ശ്രദ്ധനേടി കുഞ്ഞെല്‍ദോയിലെ പുതിയ ഗാനം