ആസിഫ് അലിയെ നായകനാക്കി ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം ‘കുഞ്ഞെല്‍ദോ’യിലെ പുതിയ ഗാനത്തിനും മികച്ച പ്രതികരണം. കഴിഞ്ഞ ദിവസമാണ് ‘പെൺ പൂവേ’ എന്ന് തുടങ്ങുന്ന ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
ലിബിൻ സക്കറിയയും കീർത്തനയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷാന്‍ റഹ്‌മാനാണ് സംഗീത സംവിധായകൻ. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരാണ് ഗാനരചന നിർവഹിച്ചത്.
മാത്തുക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭമാണ് ‘കുഞ്ഞെല്‍ദോ’. വിനീത് ശ്രീനിവാസന്‍ ക്രിയേറ്റീവ് ഡയറക്‌ടറായെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. പുതുമുഖം ഗോപിക ഉദയനാണ് നായിക.
‘കല്‍ക്കി’ക്ക് ശേഷം ലിറ്റില്‍ ബിഗ് ഫിലിസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്‌ണയും സുവിന്‍ വര്‍ക്കിയും ചേര്‍ന്നാണ് ‘കുഞ്ഞെല്‍ദോ’ നിര്‍മിക്കുന്നത്.
സ്വരൂപ് ഫിലിപ്പ് ഛായാഗ്രാഹകനാകുന്ന ചിത്രത്തിൽ സുധീഷ്, സിദ്ധിഖ്, അര്‍ജുന്‍ ഗോപാല്‍, നിസ്‌താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരും വേഷമിടുന്നു.
Most Read: മാറ്റാം ചില ശീലങ്ങൾ, നേടാം തിളങ്ങുന്ന മുടിയിഴകൾ