ആരോഗ്യമുള്ളതും തിളക്കവും മൃദുത്വമുള്ളതുമായ മുടിയിഴകളാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എല്ലാവർക്കും അങ്ങനെയുള്ള മുടിയിഴകൾ ലഭിക്കണമെന്നില്ല. എന്നാൽ അതു സ്വന്തമാക്കാൻ ചില പൊടിക്കൈകൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.
നമ്മുടെ മുടിയുടെ വളർച്ചയേയും കരുത്തിനേയും പല കാര്യങ്ങളും സ്വാധീനിക്കുന്നുണ്ട്. അതിൽ പ്രധാനമാണ് നമ്മുടെ ശീലങ്ങൾ. തലമുടിയുമായി ബന്ധപ്പെട്ട് പിന്തുടരേണ്ട ചില ശീലങ്ങളാണ് ഇനി പറയുന്നത്:
- ഓരോരുത്തരുടെ മുടിക്കും വ്യത്യസ്‌ത സ്വഭാവമായിരിക്കും ഉണ്ടാവുക. അതിനനുസരിച്ചുള്ള ഷാംപൂവും കണ്ടീഷനറുമാണ് ഉപയോഗിക്കേണ്ടത്. ഇതൊന്നും ശ്രദ്ധിക്കാതെ ഹെയർ കെയർ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് ഗുണത്തിന് പകരം ദോഷമാവും വരുത്തുക.
- ദിവസവും ഷാംപൂ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് മുടിയിഴകളുടെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കും. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണയായി ഷാംപൂ ഉപയോഗം കുറക്കാം. എണ്ണമയം കൂടുതലുള്ള മുടിക്ക് ഡ്രൈ ഷാംപൂ ആണ് ഉത്തമം.
- ഷാംപൂ ഉപയോഗിക്കുമ്പോൾ കണ്ടീഷനറും ഉപയോഗിക്കണം. മുടിയിഴകളിലെ ഈർപ്പം നിലനിർത്താൻ ഇതു സഹായിക്കും. കണ്ടീഷനർ ശിരോചർമത്തിൽ പുരട്ടാതെ മുടിയുടെ അഗ്രഭാഗങ്ങളിൽ ഉപയോഗിക്കുക.
- തലമുടിയിൽ എണ്ണ തേച്ചു കുളിക്കുന്നത് ശീലമാക്കണം. എണ്ണമയമുള്ള മുടിയുള്ളവർ മുടിയുടെ അറ്റത്ത് മാത്രം എണ്ണ തേക്കാനും ശ്രദ്ധിക്കുക.
Most Read: ‘മരക്കാര്‍’ റിലീസ് 3300 സ്‍ക്രീനുകളിൽ; ആവേശത്തിൽ ആരാധകർ