‘മരക്കാർ’ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്ന് റിപ്പോർട്

By Staff Reporter, Malabar News
marakkar-arabikadalinte-simham
Ajwa Travels

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്‌ത ബ്രഹ്‌മാണ്ഡ ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം‘ ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുൻപിലെത്തുമെന്ന് റിപ്പോർട്. ഒടിടി പ്ളാറ്റ്‌ഫോമുകളിലെ പുതു റിലീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ലെറ്റ്സ് ഒടിടി ഗ്ളോബല്‍ എന്ന മാദ്ധ്യമമാണ് മരക്കാര്‍ ഒടിടി റിലീസ് ഉറപ്പിച്ചുവെന്ന് റിപ്പോര്‍ട് ചെയ്‌തിരിക്കുന്നത്‌.

ചിത്രം ആമസോണ്‍ പ്രൈമിലൂടെയാവും എത്തുകയെന്നും കരാറിൽ ഒപ്പിട്ടുവെന്നും അവര്‍ ട്വീറ്റ് ചെയ്‌തു. ഫിലിം ചേംബറിന്റെ മധ്യസ്‌ഥതയില്‍ ഇന്നലെ നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ മരക്കാര്‍ ഒടിടിയിലേക്ക് പോകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. അഡ്വാന്‍സ് തുകയായി മരക്കാറിന് തിയേറ്റര്‍ ഉടമകള്‍ 40 കോടി രൂപ നല്‍കണമെന്നാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. എന്നാൽ ഇത് തിയേറ്റർ ഉടമകൾ അംഗീകരിച്ചിരുന്നില്ല.

Read Also: ഏരീസിന് സിനിമ നൽകില്ലെന്ന് സംഘടനകൾ പറഞ്ഞിട്ടില്ല; നിർമാതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE