‘മരതകം’ ചിത്രീകരണം ആരംഭിച്ചു; നായകരായി ബിബിൻ ജോർജും വിഷ്‌ണു ഉണ്ണികൃഷ്‌ണനും

By Siva Prasad, Special Correspondent (Film)
  • Follow author on
Marathakam Movie
Ajwa Travels

കുടുംബ പ്രേക്ഷകരുടെ ഇഷ്‌ടതാരങ്ങളായ ബിബിൻ ജോർജും വിഷ്‌ണു ഉണ്ണികൃഷ്‌ണനും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രം ‘മരതകം’ ഇടുക്കി ജില്ലയിലെ കുമിളിയിൽ തുടക്കമായി.

നവാഗതനായ അൻസാജ് ഗോപി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ മെഗാസ്‌റ്റാർ മമ്മൂട്ടി റിലീസ് ചെയ്‌തു. ആന്റോ ജോസഫ് പ്രൊഡക്ഷൻ കമ്പനി, അൽതാരി മൂവിസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, സിആർ സലീം എന്നിവർ ചേർന്നാണ് ‘മരതകം’ നിർമിക്കുന്നത്.

ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും ദീപു എൻ ബാബുവും ചേർന്നാണ്. ഛായഗ്രഹണം : സിനു സിദ്ധാർഥ്. ചിത്രത്തിന്റെ പ്രൊജക്‌ട് ഡിസൈനർ എൻഎം ബാദുഷയും, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണനുമാണ്. ചിത്രത്തിൽ സനുഷ സന്തോഷ്‌, കലാഭവൻ ഷാജോൺ, മീനാക്ഷി അനൂപ്, അനീഷ് ഗോപാൽ, ജഗതീഷ്, നവജിത് നാരായണൻ എന്നിവരും വേഷമിടുന്നു.

എഡിറ്റിംഗ് : റിയാസ് കെ ബദർ, കലാസംവിധാനം : ജയൻ ക്രെയോൺ, മ്യൂസിക്: അർജുൻ വി അക്ഷയ, ശ്യാമപ്രസാദ്, ബിജിഎം : ഫോർ മ്യൂസിക്, വസ്‌ത്രാലങ്കാരം : അരുൺ മനോഹർ, മേക്കപ്പ് : അമൽ ചന്ദ്രൻ, കൊറിയോഗ്രാഫി : ശ്രീജിത്ത്‌ പി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : അനീവ് സുകുമാർ, ക്രീയേറ്റീവ് ഡയറക്‌ടർ : പ്രവീൺ നാരായണൻ, പിആർഒ : പി ശിവപ്രസാദ്, സ്‌റ്റിൽസ് : ജെഫിൻ ബിനോയ്‌, ഡിസൈൻ: യെല്ലോടൂത്‍സ് എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.

Marathakam Movie

Most Read: മുല്ലപ്പെരിയാർ വിഷയത്തിൽ ഡിഎംകെ സർക്കാർ കേരളവുമായി ഒത്തുകളിക്കുന്നു; പനീർസെൽവം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE