മുല്ലപ്പെരിയാർ വിഷയത്തിൽ ഡിഎംകെ സർക്കാർ കേരളവുമായി ഒത്തുകളിക്കുന്നു; പനീർസെൽവം

By Staff Reporter, Malabar News
paneerselvam-about-mullapperiyar
Ajwa Travels

ചെന്നൈ: മുല്ലപ്പെരിയാർ ഡാമിൽ നിന്നും വെള്ളം ഒഴുക്കിവിടാൻ അനുവദിച്ച തമിഴ്‌നാട് സർക്കാരിനെതിരെ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷമായ അണ്ണാ ഡിഎംകെ. സുപ്രീം കോടതി വിധിയനുസരിച്ച് മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 142 അടിയാണ് എന്നിരിക്കെ അതിനും മുൻപേ വെള്ളം ഒഴുക്കി വിടുന്നതിനെതിരെ അണ്ണാ ഡിഎംകെ നേതാവും മുൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഒ പനീർസെൽവം രംഗത്തെത്തി.

കേരളത്തിന്റെ മുന്നിൽ തമിഴ്‌നാടിന്റെ അധികാരങ്ങൾ അടിയറവ് വയ്‌ക്കുകയാണ് ഡിഎംകെ സർക്കാരെന്ന് പനീർസെൽവം പറഞ്ഞു. 142 അടി എത്തുന്നതിന് മുൻപ്‌ വെള്ളം ഒഴുക്കിവിട്ടത് എന്തിനാണെന്ന് സർക്കാർ വ്യക്‌തമാക്കണം. തമിഴ്‌നാട്ടിലെ കർഷകരെ സ്‌റ്റാലിൻ മറക്കുകയാണെന്നും കേരളവുമായി ഡിഎംകെ സർക്കാർ ഒത്തു കളിക്കുകയാണെന്നും പനീർസെൽവം ആരോപിച്ചു.

മുല്ലപ്പെരിയാർ വിഷയത്തിൽ ഡിഎംകെ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ടു കൊണ്ട് പരസ്യ പ്രതിഷേധത്തിലേക്കും അണ്ണാ ഡിഎംകെ നീങ്ങുകയാണ്. മുല്ലപ്പെരിയാർ വിഷയം വലിയ സ്വാധീനം ചെലുത്തുന്ന തേനി, മധുര, ശിവഗംഗ, ദിണ്ടിഗൽ, രാമനാഥപുരം ജില്ലകളിൽ പ്രതിഷേധത്തിന് പാർട്ടി ആഹ്വാനം ചെയ്‌തിട്ടുണ്ട്. ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്ന് ആവശ്യപ്പെട്ടായിരിക്കും അണ്ണാ ഡിഎംകെയുടെ പ്രതിഷേധം.

Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; ജി സുധാകരന് വീഴ്‌ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE