നായയെ ഉപദ്രവിച്ച യുവാവിനെ കുത്തി വീഴ്‌ത്തുന്ന പശുവിന്റെ വീഡിയോ വൈറലാകുന്നു. സുശാന്ത നന്ദ ഐഎഫ്‌എസാണ് വീഡിയോ പങ്കുവച്ചത്. യുവാവ് നായയുടെ തലയില്‍ പിടിച്ച് വലിക്കുന്നത് വീഡിയോയിൽ കാണാം.
ഈ സമയം സമീപത്ത് നിന്ന പശു വന്ന് യുവാവിനെ കുത്തി വീഴ്‌ത്തി നായയെ രക്ഷിക്കുകയായിരുന്നു. പശുവിന്റെ ആക്രമണത്തില്‍ യുവാവ് നിലത്തുവീഴുന്നതും യുവാവിനെ തുടര്‍ച്ചയായി പശു ആക്രമിക്കുന്നതും വീഡിയോയില്‍ വ്യക്‌തമാണ്.
നായയെ തല കൊണ്ട് തള്ളി നീക്കിയ ശേഷമാണ് പശു യുവാവിനെ ആക്രമിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ നായയെ ഉപദ്രവിച്ച യുവാവിനെയും ഇതെല്ലാം കണ്ട് നായയെ രക്ഷിക്കാൻ ശ്രമിക്കാതെ വീഡിയോ പകർത്തിയ ആളെയും രൂക്ഷമായാണ് പലരും വിമർശിക്കുന്നത്. വേദന സഹിച്ച് നിന്ന നായയോട് പശു കാണിച്ച ദയ പോലും മനുഷ്യരായ ഇവർക്ക് ഇല്ലാതെ പോയെന്ന് പലരും കമന്റ് ചെയ്‌തു.
Karma ?? pic.twitter.com/AzduZTqXH6
— Susanta Nanda IFS (@susantananda3) October 31, 2021
Most Read: അറിയാം; സറോഗസി അഥവാ സറഗസി എന്നറിയപ്പെടുന്ന വാടക ഗർഭധാരണം