ആലിയ-രൺബീർ താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്; തീയതി പുറത്തുവിട്ട് കുടുംബം

By Team Member, Malabar News
Ajwa Travels

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ആലിയ ഭട്ട്-രൺബീർ കപൂർ താരവിവാഹം. ഇപ്പോഴിതാ ഇരുവരുടെയും വിവാഹം ഏപ്രിൽ 14ആം തീയതി നടക്കുമെന്ന് ആലിയയുടെ കുടുംബം തന്നെ സ്‌ഥിരീകരിച്ചു. ചെമ്പൂരിലെ ആർകെ ബംഗ്ളാവിൽ വച്ച് പഞ്ചാബി രീതിയിൽ 4 ദിവസം നീണ്ടു നിൽക്കുന്ന തരത്തിലാണ് വിവാഹം നടക്കുകയെന്നും ആലിയയുടെ കുടുംബം വ്യക്‌തമാക്കി.

ഷാരൂഖ് ഖാന്‍, ദീപികാ പദുകോണ്‍, സജ്‌ഞയ് ലീല ബന്‍സാലി, സല്‍മാന്‍ ഖാന്‍, കരൺ ജോഹർ തുടങ്ങി ബോളിവുഡിലെ മുൻനിര നായകരും സംവിധായകരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.

ആലിയയും രൺബീറും ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്മാസ്‍ത്ര’യുടെ ബള്‍ഗേറിയയിലെ ലൊക്കേഷനിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. തുടർന്ന് 2018ൽ ബോളിവുഡ് താരം സോനം കപൂറിന്റെ വിവാഹ ചടങ്ങിൽ വച്ച് ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കുകയും ചെയ്‌തിരുന്നു. അന്തരിച്ച ബോളിവുഡ് നടന്‍ ഋഷി കപൂറിന്റെയും നടി നീതു സിങ്ങിന്റെയും മകനാണ് രണ്‍ബീര്‍ കപൂര്‍. സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ ഭട്ട്.

Read also: ‘ബീസ്‌റ്റ് മോഡ്’; ബീസ്‌റ്റിലെ പുതിയ ലിറിക്കൽ വീഡിയോ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE