ദുൽഖർ സൽമാൻ നായകനായി എത്തിയ ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ട് ഏപ്രിൽ 8ന് തിയേറ്ററുകളിൽ എത്തും. ജോസഫ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാഹി കബീർ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും.
……”NAYATTU”…..
April 8th 2021,
Only in THEATRES📽!!!!Posted by Kunchacko Boban on Tuesday, March 9, 2021
അയ്യപ്പനും കോശിയും എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ഗോൾഡ് കോയിൻ മോഷൻ പിക്ക്‌ച്ചേഴ്‌സ് നിർമിക്കുന്ന ചിത്രം കൂടിയാണ് നായാട്ട്. ഷൈജു ഖാലിദ് ഛായാഗ്രഹണവും മഹേഷ് നാരായണൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. അൻവർ അലിയുടെ വരികൾക്ക് വിഷ്‌ണു വിജയ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.
Read also: ഭൂമിയുടെ അകക്കാമ്പിൽ മറ്റൊരു പാളി കൂടി; അൽഭുതമായി പുതിയ കണ്ടുപിടുത്തം