വാളയാർ ടോൾ പ്ളാസയിൽ വൻ ലഹരിവേട്ട

By News Bureau, Malabar News
drugs caught-Thrissur
Representational Image
Ajwa Travels

പാലക്കാട്: വാളയാർ ടോൾ പ്ളാസയിൽ വൻ ലഹരി വേട്ട. 11 കിലോയിലധികം ഹാഷിഷ് ഓയിൽ എക്‌സൈസ് പിടികൂടി. സംഭവത്തിൽ വൈപ്പിൻ സ്വദേശി പ്രമോദ് അറസ്‌റ്റിലായി.

കെഎസ്ആർടിസി ബസ് കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനിടെയാണ് പ്രമോദിനെ പോലീസ് പിടികൂടിയത്. കോയമ്പത്തൂർ- ആലപ്പുഴ കെഎസ്ആർടിസി ബസിലാണ് ഇയാൾ ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചത്.

ആന്ധ്രയിൽ നിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്നു എന്നാണ് ഇയാളുടെ മൊഴി. പിടികൂടിയ ഹാഷിഷ് ഓയിലിന് മൂന്ന് കോടിയിലധികം രൂപ വിലവരുമെന്ന് എക്‌സൈസ് ഉദ്യോഗസ്‌ഥർ പറയുന്നു. പ്രമോദ് ഒരു കണ്ണി മാത്രമാണെന്നും കൂടുതൽ പേരെ പിടികൂടാനുണ്ടെന്നും ഉദ്യോഗസ്‌ഥർ കൂട്ടിച്ചേർത്തു.

Most Read: ഗുണ്ടകൾക്ക് വേണ്ടിയുള്ള റെയ്‌ഡ്‌; ഇതുവരെ പിടിയിലായത് 13,032 പേർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE