വാഹന പരിശോധനക്കിടെ തലസ്‌ഥാനത്ത് വന്‍ ലഹരി വേട്ട; രണ്ടുപേർ അറസ്‌റ്റിൽ

By Staff Reporter, Malabar News
cannabis seized
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നുളള വാഹന പരിശോധനക്കിടെ തലസ്‌ഥാനത്ത് വന്‍ ലഹരി വേട്ട. 300 കിലോ കഞ്ചാവുമായി ആക്കുളത്ത് രണ്ടുപേര്‍ പിടിയിലായി.

ഇടുക്കി തൊടുപുഴ സ്വദേശി ബനാഷ്(27). മലപ്പുറം അരീക്കോട് സ്വദേശി അജ്‌നാസ്(27) എന്നിവരെയാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടിയത്. ആക്കുളത്ത് നിന്നാണ് വാഹന പരിശോധനക്കിടെ കഞ്ചാവ് കണ്ടെത്തിയത്. പിടികൂടിയ കഞ്ചാവിന് ഒന്നരക്കോടി രൂപ വില വരുമെന്ന് എക്‌സൈസ് അറിയിച്ചു.

ലോക്ക്ഡൗണ്‍ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തേക്ക് വന്‍ തോതില്‍ കഞ്ചാവ് കടത്തുന്നതായി എക്‌സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ലോക്ക്ഡൗൺ സാഹചര്യത്തിൽ ചരക്ക് വാഹനങ്ങളിൽ കർശന പരിശോധന നടത്തേണ്ടെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നു. ഇതിന്റെ മറവിലാണ് വ്യാപകമായ കഞ്ചാവ് കടത്ത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം തച്ചോട്ടുകാവിൽ നിന്ന് 205 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.

Read Also: നിയന്ത്രണങ്ങൾ ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും; കൊച്ചിയിൽ സ്‌ഥിതി കടുപ്പം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE