മാസ്‌റ്റർ ആമസോൺ പ്രൈമിൽ എത്തുന്നു; റിലീസ് 29ന്

By Staff Reporter, Malabar News
master

ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത വിജയും വിജയ് സേതുപതിയും ഒന്നിച്ച ചിത്രം മാസ്‌റ്റര്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യുന്നു. ജനുവരി 29നാണ് ചിത്രം റിലീസ് പ്രഖ്യാപിച്ചത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തീയറ്ററില്‍ ആദ്യം പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് മാസ്‌റ്റര്‍. ജനുവരി 13നാണ് ചിത്രം റിലീസ് ചെയ്‌തത്‌.

130 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം തിയറ്ററുകളില്‍ നിന്ന് 220 കോടിയോളം വരുമാനം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെർമിയ, അര്‍ജുന്‍ ദാസ്, ഗൗരി ജി കിഷന്‍, ശന്തനു ഭാഗ്യരാജ്, രമ്യ സുബ്രഹ്‌മണ്യം എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എക്‌സ്ബി ഫിലിം ക്രിയറ്റേഴ്‌സിന്റെ ബാനറില്‍ സേവിയര്‍ ബ്രിട്ടോ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അനിരുദ്ധ്‌ രവിചന്ദറാണ് സംഗീതം.

Read Also: ഐപിഎൽ താരലേലം ഫെബ്രുവരി 18ന് ചെന്നൈയിൽ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE