ഐപിഎൽ താരലേലം ഫെബ്രുവരി 18ന് ചെന്നൈയിൽ

By Staff Reporter, Malabar News
ipl-auction
Representational Image
Ajwa Travels

ചെന്നൈ: അടുത്ത സീസണിന് മുന്നോടിയായുള്ള ഐപിഎൽ ലേലം ഫെബ്രുവരി 18ന് ചെന്നൈയിൽ വച്ച് നടക്കും. ഇന്ത്യൻ പ്രീമിയർ ലീഗ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് തീയതി അറിയിച്ചത്. ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസികൾ വിവിധ താരങ്ങളെ റിലീസ് ചെയ്‌തിരുന്നു. അടുത്ത സീസൺ ഐപിഎൽ ഇന്ത്യയിൽ വച്ച് തന്നെ നടത്തുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

ലേലം നടക്കാനിരിക്കെ രാജസ്‌ഥാൻ റോയൽസ് തങ്ങളുടെ ടീമിന്റെ ഡയറക്‌ടർ ഓഫ് ക്രിക്കറ്റ് ആയി മുൻ ശ്രീലങ്കൻ ഇതിഹാസം കീപ്പർ കുമാർ സംഗക്കാരയെ നിയമിച്ചിരുന്നു. 2021 ഐപിഎൽ ലേലത്തിനു മുന്നോടിയായി താരങ്ങളെ റിലീസ് ചെയ്‌തപ്പോൾ തന്നെ ടീം ഉടമ മനോജ് ബദാലെ ഇക്കാര്യം അറിയിച്ചിരുന്നു. ലേലത്തിന്റെ തീയതി പ്രഖ്യാപിച്ചതോടെ പുതിയ റോൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് സംഗക്കാര പ്രതികരിച്ചു.

Read Also: ജോജു ജോര്‍ജ് നായകനാകുന്ന ‘പീസ്’ ചിത്രീകരണം പുരോഗമിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE