ഐപിഎൽ മെഗാ ലേലം; ഷോർട് ലിസ്‌റ്റിൽ ഇടം നേടി 590 താരങ്ങൾ

By News Desk, Malabar News
IPL Auction 2022
Ajwa Travels

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മെഗാ ലേലത്തിനുള്ള ഷോർട്ട് ലിസ്‌റ്റിൽ ഉൾപ്പെട്ടത് 590 താരങ്ങൾ. മലയാളി താരം എസ് ശ്രീശാന്തും ഷോർട് ലിസ്‌റ്റിൽ ഇടം നേടി. ഇവരെല്ലാം ലേലത്തിൽ ഉണ്ടാവും. 10 മാർക്കീ താരങ്ങളാണ് ഷോർട്ട് ലിസ്‌റ്റിൽ ഉള്ളത്.

ഏറ്റവും ഉയർന്ന അടിസ്‌ഥാന വിലയായ 2 കോടിയിൽ 48 താരങ്ങൾ ഉൾപ്പെട്ടു. ഈ മാസം 12, 13 തീയതികളിൽ ബെംഗളൂരുവിൽ വെച്ചാണ് മെഗാ ലേലം നടക്കുക. ഇക്കൊല്ലം പുതിയ രണ്ട് ടീമുകൾ അടക്കം 10 ടീമുകളാണ് ഐപിഎലിൽ മൽസരിക്കുക.

370 ഇന്ത്യൻ താരങ്ങളും 220 വിദേശ താരങ്ങളുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. നിലവിൽ അണ്ടർ 19 ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ താരങ്ങളിൽ ചിലർ ലേലത്തിലുണ്ട്. ക്യാപ്‌റ്റൻ യാഷ് ധുൽ, സ്‌പിന്നർ വിക്കി ഓസ്‌വാൾ, ബൗളിംഗ് ഓൾറൗണ്ടർ രാജവർഷൻ ഹങ്കർഗേക്കർ തുടങ്ങിയവർ ലേലത്തിൽ രജിസ്‌റ്റർ ചെയ്‌തു. ശ്രീലങ്കൻ ക്യാപ്‌റ്റനും ലോകകപ്പിലെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനുമായ ദുനിത് വെല്ലലഗെ, ദക്ഷിണാഫ്രിക്കൻ താരവും ലോകകപ്പിലെ ഉയർന്ന റൺ വേട്ടക്കാരനുമായ ഡെവാൾഡ് ബ്രേവിസ് എന്നിവരും പട്ടികയിലുണ്ട്.

ഒന്നരക്കോടി അടിസ്‌ഥാന വിലയുള്ള 20 താരങ്ങളും ഒരു കോടി അടിസ്‌ഥാന വിലയുള്ള 34 താരങ്ങളും പട്ടികയിലുണ്ട്. ആർ അശ്വിൻ, പാറ്റ് കമ്മിൻസ്, ക്വിന്റൺ ഡികോക്ക്, ട്രെന്റ് ബോൾട്ട്, ശിഖർ ധവാൻ, ഫാഫ് ഡുപ്‌ളൈ, ശ്രേയസ് അയ്യർ, കഗീസോ റബാഡ, മുഹമ്മദ് ഷമി, ഡേവിഡ് വാർണർ എന്നിവർ മാർക്കീ താരങ്ങളാണ്. ഐപിഎൽ ലേലത്തിൽ രജിസ്‌റ്റർ ചെയ്യുന്ന ആദ്യത്തെ ഭൂട്ടാനീസ് താരമായ മിക്യോ ഡോർജി പട്ടികയിലില്ല.

ശ്രീശാന്ത് അടക്കം 13 കേരള താരങ്ങളും ഷോർട് ലിസ്‌റ്റിലുണ്ട്. മുഹമ്മദ് അസ്‌ഹറുദ്ദീൻ, റോബിൻ ഉത്തപ്പ, വിഷ്‌ണു വിനോദ്, കെഎം ആസിഫ്, ബേസിൽ തമ്പി, സച്ചിൻ ബേബി, ജലജ് സക്‌സേന, എസ് മിധുൻ, രോഹൻ കുന്നുമ്മൽ, എം നിധീഷ്, ഷോൺ റോജർ, സിജോമോൻ ജോസഫ് എന്നീ കേരള താരങ്ങളാണ് ഷോർട് ലിസ്‌റ്റിലുള്ളത്.

Also Read: ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ; വ്യാഴാഴ്‌ച വിധിയെന്ന് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE