മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തകർത്ത് ഗുജറാത്ത് ടൈറ്റന്‍സ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മൽസരത്തിൽ 7 വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ജയം.
ഒന്നാം സ്ഥാനത്തുള്ള ഗുജറാത്തിന് ജയത്തോടെ 13 മൽസരങ്ങളില്‍ നിന്ന് 20 പോയിന്റായി. വൃദ്ധിമാന്‍ സാഹയുടെ അര്‍ധ സെഞ്ച്വറിയാണ് ചെന്നൈക്കെതിരെ ഗുജറാത്തിന് മികച്ച ജയം സമ്മാനിച്ചത്.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ 134 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സാഹ പുറത്താവാതെ 67 റണ്‍സെടുത്തു. 57 പന്തിലാണ് താരത്തിന്റെ ഇന്നിംഗ്സ്. ഗുജറാത്തിന് വേണ്ടി ശുഭ്മാന്‍ ഗില്‍, മാത്യു വേഡ്, ഡേവിഡ് മില്ലര്‍ എന്നിവരും തിളങ്ങി.
നേരത്തെ റിതുരാജ് ഗെയ്ക്വാദിന്റെ ഇന്നിംഗ്സാണ് ചെന്നൈയ്ക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. റിതുരാജ് 49 പന്തില്‍ 53 റൺസ് നേടി. ചെന്നൈ നിരയില്‍ നാരായണ്‍ ജഗദീഷന് ഭേദപ്പെട്ട പ്രകടനം നടത്തി. 33 പന്തില്‍ 39 റണ്‍സുമായി താരം പുറത്താവാതെ നിന്നു. ഡെവോണ്‍ കോണ്‍വെ (5), ശിവം ദുബെ (0), എംഎസ് ധോണി (7) എന്നിവർ പെട്ടെന്ന് തന്നെ മടങ്ങി.
Most Read: ഡെൽഹി മുണ്ട്കയിലെ തീപിടിത്തം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും