ഐപിഎൽ കിരീടം; പിന്നാലെ ഇന്ത്യൻ നായക സ്‌ഥാനത്തേക്ക് ഹാർദിക് പാണ്ഡ്യയുടെ പേരും

By News Desk, Malabar News
IPL title; Hardik Pandya will be the next Indian captain
Ajwa Travels

അഹമ്മദാബാദ്: ആദ്യ സീസണിൽ തന്നെ ഐപിഎൽ കിരീടം സ്വന്തമാക്കിയ ഹാർദിക് പാണ്ഡ്യ ഓൾ റൗണ്ടറായി തന്റെ തിരിച്ചുവരവ് കൂടിയാണ് തെളിയിച്ചിരിക്കുന്നത്. ഫൈനലിലെ പ്‌ളയർ ഓഫ് ദി മാച്ചും ഹാർദിക് തന്നെയായിരുന്നു. മൂന്നാം തവണയാണ് ഐപിഎൽ ഫൈനലിൽ ഒരു ക്യാപ്‌റ്റൻ മാൻ ഓഫ് ദി മാച്ച് ആകുന്നത്. അനിൽ കുംബ്‌ളെ (2009), രോഹിത് ശർമ്മ (2015) എന്നിവരാണ് മറ്റ് നായകൻമാർ. ഭാവിയിൽ ടി20 നായകസ്‌ഥാനത്തേക്ക് തന്റെ പേര് കൂടി പരിഗണിക്കാമെന്ന സൂചന കൂടിയാണ് ഹാർദിക് ഇതിലൂടെ നൽകുന്നത്.

15 കോടി കിട്ടില്ലെന്ന് ഉറപ്പായതോടെ മുംബൈ ഇന്ത്യൻസിൽ നിന്ന് പടിയിറങ്ങിയ ഹാർദിക്കിന് ലഭിച്ച മികച്ച നേട്ടമായിരുന്നു ഗുജറാത്ത് ടൈറ്റൻസിന്റെ നായകസ്‌ഥാനം. ഓരോ മൽസരം കഴിയുംതോറും ഹാർദിക് കൂടുതൽ മെച്ചപ്പെടുകയായിരുന്നു. 15 കളികളിൽ 487 റൺസുമായി റൺവേട്ടക്കാരിൽ നാലാം സ്‌ഥാനം നേടിയ ഹാർദിക് ഫൈനലിലെ മൂന്നടക്കം എട്ട് വിക്കറ്റുകൾ വീഴ്‌ത്തി. ഈ അപ്രതീക്ഷിത മികവ് ടി20 നായകസ്‌ഥാനത്തേക്കുള്ള ഹാർദിക്കിന്റെ സാധ്യതകൾ ഉയർത്തുന്നുണ്ട്.

ഇന്ത്യൻ ടീമിൽ ഓൾ റൗണ്ടറായും ഗുജറാത്തിന്റെ നായകനായും തിളങ്ങുകയും പരിക്കുകൾ ഒഴിവാക്കുകയും ചെയ്‌താൽ നിയന്ത്രിത ഓവർ ഫോർമാറ്റിലെ നായകസ്‌ഥാനത്തേക്ക് ഹാർദിക്കിന് അവസരം നൽകാൻ സെലക്‌ടർമാർ തയ്യാറായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Most Read: കണ്ണൂരിലെ കുടിവെള്ള സ്രോതസുകളിൽ കോളിഫോം ബാക്‌ടീരിയയുടെ സാന്നിധ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE