കണ്ണൂരിലെ കുടിവെള്ള സ്രോതസുകളിൽ കോളിഫോം ബാക്‌ടീരിയയുടെ സാന്നിധ്യം

By News Desk, Malabar News
Presence of coliform bacteria in drinking water sources in Kannur
Representational Image
Ajwa Travels

പരിയാരം: ജില്ലയിലെ ചില കുടിവെള്ള സ്രോതസുകളിൽ കോളിഫോം, ഇ–കോളി ബാക്‌ടീരിയകളുടെ സാന്നിധ്യം. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ശക്‌തമാക്കി. ജലസ്രോതസുകളിൽ ക്‌ളോറിനേഷൻ നടത്തിയും മാലിന്യം കെട്ടിക്കിടക്കുന്നത് നീക്കിയുമാണ് പ്രതിരോധ നടപടികൾക്ക് തുടക്കമിട്ടത്. കഴിഞ്ഞ ദിവസം പരിയാരം ഗവ. ആയുർവേദ കോളജ് ആശുപത്രിയിലെ കുടിവെള്ളത്തിൽ ഇ- കോളി ബാക്‌ടീരിയ കണ്ടെത്തിയിരുന്നു.

ജല അതോറിറ്റിയുടെ സ്രോതസുകളിൽ കുടിവെള്ളം ശുദ്ധീകരിച്ചാണ് നൽകുന്നത്‌. എന്നാൽ മറ്റ് ഉറവിടങ്ങളിലെയും കിണറുകളിലെയും വെള്ളം പരിശോധിച്ചാലേ ഗുണനിലവാരം ഉറപ്പുവരുത്താനാകൂ. അതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകുന്നു. 80 ഡിഗ്രി സെൽഷ്യസിൽ 2 മിനിറ്റ് വെള്ളം തിളപ്പിക്കണം. ബ്‌ളീച്ചിങ്, ക്‌ളോറിനേഷൻ എന്നിവ വ്യാപകമാക്കാൻ വ്യക്‌തികളും തദ്ദേശ സ്‌ഥാപനങ്ങളും ശ്രദ്ധിക്കണം.

Most Read: വിമാനടിക്കറ്റ് റദ്ദാക്കി; വിജയ് ബാബുവിന്റെ മടങ്ങിവരവിൽ അവ്യക്‌തത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE