ബലാൽസംഗ പ്രതിക്കായി ജോസഫൈൻ ഇടപെട്ടു; ഗുരുതര ആരോപണവുമായി മയൂഖ ജോണി

By Trainee Reporter, Malabar News
Mayookha Johnny allegation against MC Josephine
Ajwa Travels

തൃശൂർ: സംസ്‌ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷ എംസി ജോസഫൈൻ, ബലാൽസംഗ പ്രതിക്കായി ഇടപെടൽ നടത്തിയെന്ന ആരോപണവുമായി ഒളിമ്പ്യൻ മയൂഖ ജോണി. സുഹൃത്ത് ബലാൽസംഗത്തിന് ഇരയായപ്പോൾ വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എംസി ജോസഫൈൻ പ്രതിക്കായി ഇടപ്പെട്ടുവെന്നാണ് ആരോപണം.

2016 ജൂലൈയിലാണ് സംഭവം. ചാലക്കുടി മുരിങ്ങൂർ സ്വദേശിയായ ജോൺസൺ എന്നയാൾ സുഹൃത്തിനെ വീട്ടിൽ കയറി ബലാൽസംഗം ചെയ്‌തു. ഇപ്പോഴും ഇയാൾ പെൺകുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് മയൂഖ ആരോപിച്ചു. ഇതുസംബന്ധിച്ച് എസ്‌പി പൂങ്കുഴലിക്ക് പരാതി നൽകിയിരുന്നു. എന്നാൽ മോശമായ സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്, മയൂഖ വെളിപ്പെടുത്തി.

സുഹൃത്തിന്റെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി വീട്ടിലെത്തി ബലാൽസംഗം ചെയ്യുകയും നഗ്‌നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സാമ്പത്തിക-രാഷ്‌ട്രീയ പിൻബലമുള്ള വ്യക്‌തിയാണ്‌ പ്രതിയെന്നും ഇയാൾ സ്വാധീനം ഉപയോഗിച്ച് കേസ് നടപടികൾ വൈകിപ്പിക്കുകയാണെന്നും മയൂഖ ആരോപിച്ചു.

Read also: ഇന്ത്യൻ ഐടി ചട്ടം; ട്വിറ്റർ നിയമിച്ച പരാതി പരിഹാര ഓഫീസർ രാജിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE